( ഫാത്വിര്‍ ) 35 : 28
وَمِنَ النَّاسِ وَالدَّوَابِّ وَالْأَنْعَامِ مُخْتَلِفٌ أَلْوَانُهُ كَذَٰلِكَ ۗ إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ ۗ إِنَّ اللَّهَ عَزِيزٌ غَفُورٌ

മനുഷ്യരിലും ജന്തുക്കളിലും കന്നുകാലികളിലും വ്യത്യസ്തമായ നിറങ്ങളോടുകൂടിയവയുമുണ്ട്, അപ്രകാരം തന്നെ, നിശ്ചയം അവന്‍റെ അടിമകളില്‍ ജ്ഞാനികള്‍ മാത്രമേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളൂ, നിശ്ചയം അല്ലാഹു അജയ്യനായ ഏറെപ്പൊറുക്കുന്നവന്‍ തന്നെയാണ്.

'അപ്രകാരം തന്നെ' എന്നത് മുന്നിലുള്ള സൂക്തഭാഗത്തേക്കും തുടര്‍ന്നുവരുന്ന സൂക്തഭാഗത്തേക്കും ചേര്‍ത്ത് വായിക്കാവുന്നതാണ്. മുന്നിലുള്ള സൂക്തത്തോട് ചേര്‍ത്ത് വായിക്കുകയാണെങ്കില്‍ ഫലങ്ങളിലും പാറകളിലും വ്യത്യസ്ത നിറങ്ങളോടുകൂടിയവയുള്ളതുപോലെ 'മനുഷ്യരിലും ജന്തുക്കളിലും കന്നുകാലികളിലും വ്യത്യസ്തമായ നിറങ്ങളോടു കൂടിയവയുണ്ട്' എന്നാണ്. തുടര്‍ന്നുവരുന്ന സൂക്തഭാഗത്തേക്കാണ് ചേര്‍ത്ത് വായി ക്കുന്നതെങ്കില്‍ അപ്രകാരം തന്നെ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അറിയുന്നവര്‍ മാത്രമേ ജ്ഞാനികളും അല്ലാഹുവിനെ ഭയപ്പെടുന്നവരുമാവുകയുള്ളൂ എന്നാണ്. അവരെക്കുറിച്ചാണ് 'പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്' എന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. അദ്ദിക്ര്‍ അറിയാതെ പണ്ഡിതന്മാരാണെന്ന് അഹന്ത നടിക്കുന്ന ഫുജ്ജാറുകളെക്കുറിച്ച് അവര്‍ ആകാശത്തിന് താഴെയുള്ള ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയവര്‍ ആയിരിക്കുമെന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്.

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും, നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലൊന്നിലേക്ക് അവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നിജപ്പെടുത്തിവെച്ചിരിക്കുന്നു എന്ന് 15: 43-44 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 3: 79-80; 28: 57; 29: 43 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!