( ഫാത്വിര്‍ ) 35 : 6

إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ

നിശ്ചയം, പിശാച് നിങ്ങള്‍ക്ക് ഒരു ശത്രുവാകുന്നു, അപ്പോള്‍ നിങ്ങള്‍ അവനെ ശത്രുവായിത്തന്നെ തെരഞ്ഞെടുക്കുക, നിശ്ചയം അവന്‍ അവന്‍റെ സംഘത്തെ വിളിച്ചുകൊണ്ടിരിക്കുന്നത് കത്തിയാളുന്ന നരകത്തിന്‍റെ സഹവാസികളാകുന്ന തിന് വേണ്ടിയാണ്. 

എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിനെ പിശാച് പാട്ടി ലാക്കുമെന്ന് 4: 118 ന്‍റെ വിശദീകരണമായി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പ ഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസിയുടെ മേല്‍ കാഫിറായ പിശാചിന് യാതൊരു സ്വാധീനവുമില്ല. 22: 3; 30: 30-32; 31: 21 വിശ ദീകരണം നോക്കുക.