يَا أَيُّهَا النَّاسُ إِنَّ وَعْدَ اللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا ۖ وَلَا يَغُرَّنَّكُمْ بِاللَّهِ الْغَرُورُ
ഓ മനുഷ്യരേ! നിശ്ചയം അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു, അപ്പോള് ഭൗതികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ, അല്ലാഹുവിന്റെ കാര്യത്തില് ആ മഹാവഞ്ചകനും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!
അന്ത്യമണിക്കൂര്, മരണം, പുനര്ജന്മം, വിചാരണാസഭ, ഓരോരുത്തരുടെയും പിരടിയില് ബന്ധിച്ചിട്ടുള്ള കര്മ്മരേഖ പുറത്തെടുത്ത് അവരവരെക്കൊണ്ട്തന്നെ വായിപ്പിച്ച് വിചാരണ നടത്തല്, ജനങ്ങള് ഭിന്നിച്ച വിഷയങ്ങളില് ഇഹത്തില് വെച്ചുതന്നെ വിധി കല്പ്പിക്കാനാണ് ഗ്രന്ഥം അവതരിച്ചിട്ടുള്ളതെന്ന് പഠിപ്പിക്കുന്നതിന് പകരം അല്ലാഹു പ രലോകത്തുവെച്ച് വിചാരണ നടത്തിക്കൊള്ളുമെന്ന ധാരണയില് സാധാരണ ജനങ്ങളെ പ്രജ്ഞാശൂന്യരായി ജീവിക്കാന് കാരണക്കാരായ കപടവിശ്വാസികളെ വിചാരണയില്ലാ തെ നരകത്തിലേക്ക് അയക്കല്, അദ്ദിക്ര് കൊണ്ട് വിശ്വാസിയാവുകയും എന്നാല് പ്രവര് ത്തനങ്ങളില് അല്പസ്വല്പം തെറ്റുവരികയും ചെയ്തിട്ടുള്ളവരെ വിചാരണക്കുശേഷം സ്വര്ഗ്ഗത്തിലേക്ക് അയക്കല്, അദ്ദിക്റിനെ തള്ളിപ്പറഞ്ഞവരെ വിചാരണക്ക് ശേഷം നരകത്തിലേക്ക് തെളിക്കല്, വിചാരണാ മാനദണ്ഡമായി ത്രാസ്സായ അദ്ദിക്റിനെ ഉപയോഗപ്പെടുത്തല് തുടങ്ങിയ കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ വാഗ്ദാനങ്ങളാണ്. ഇത്തരം കാര്യങ്ങളെല്ലാം ഹൃദയത്തിന്റെ ഭാഷയില് വിശദീകരിച്ച് തരുന്നതാണ് അദ്ദിക്ര്. മഹാവഞ്ചകനായ പിശാച് അദ്ദിക്റിനെത്തൊട്ട് തടയുകവഴി ഗ്രന്ഥം മുന്നറിയിപ്പ് നല്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം വിസ്മരിപ്പിച്ചുകൊണ്ടാണ് മനുഷ്യരെ വഞ്ചിക്കുന്നത്. അക്രമിയും കാഫിറുമായ മനുഷ്യന് പരലോകത്തുവെച്ച് തന്റെ കൈ കടിച്ചുകൊണ്ട് 'ഓ എ ന്റെ നാശം, ഞാന് ഇന്നയിന്നവനെ ആത്മമിത്രമായി തെരഞ്ഞടുത്തിട്ടുണ്ടായിരുന്നില്ലെങ്കില്! നിശ്ചയം അവനാണല്ലോ അദ്ദിക്ര് എനിക്ക് വന്നുകിട്ടിയതിന് ശേഷം എന്നെ അ തില് നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന് തന്നെയായിരുന്നുവല്ലോ' എ ന്ന് വിലപിക്കുന്ന രംഗം 25: 27-29 ല് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 2: 254; 3: 185; 6: 90; 30: 7 വിശദീകരണം നോക്കുക.