( ഫാത്വിര്‍ ) 35 : 7
الَّذِينَ كَفَرُوا لَهُمْ عَذَابٌ شَدِيدٌ ۖ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ مَغْفِرَةٌ وَأَجْرٌ كَبِيرٌ
കാഫിറുകളായവര്‍ ആരോ അവര്‍ക്ക് കഠിനമായ ശിക്ഷയാണ് ഉള്ളത്, വിശ്വാ സികളാവുകയും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്നവര്‍ ആരോ, അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.
അദ്ദിക്റിനെ മൂടിവെക്കുന്നവരും തള്ളിപ്പറയുന്നവരുമാണ് നരകവാസികളായ കാ ഫിറുകള്‍. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാണെന്ന് ഉറപ്പുവരുത്തുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അതിനെ ലോകര്‍ക്ക് എ ത്തിച്ചുകൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ മുന്‍പാപങ്ങള്‍ പൊറുത്തുകൊടുക്കുക യും അവര്‍ക്ക് മഹത്തായ പ്രതിഫലം നല്‍കപ്പെടുന്നതുമാണ്. 2: 36-39; 34: 37; 36: 11 വിശ ദീകരണം നോക്കുക.