( ഫാത്വിര്‍ ) 35 : 8

أَفَمَنْ زُيِّنَ لَهُ سُوءُ عَمَلِهِ فَرَآهُ حَسَنًا ۖ فَإِنَّ اللَّهَ يُضِلُّ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ ۚ إِنَّ اللَّهَ عَلِيمٌ بِمَا يَصْنَعُونَ

അപ്പോള്‍ ഒരുവന് അവന്‍റെ ദുഷ്പ്രവൃത്തികള്‍ അലങ്കാരമാക്കപ്പെടുകയും അ ങ്ങനെ അവന്‍ അതിനെ നന്നായിക്കാണുകയും ചെയ്യുന്നു, അപ്പോള്‍ നിശ്ചയം അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലും അവന്‍ ഉദ്ദേശിക്കുന്നവരെ സന്മാര്‍ഗത്തിലുമാക്കുന്നു, അപ്പോള്‍ അവരുടെ മേല്‍ ദുഃഖിക്കുന്നവനായിക്കൊ ണ്ട് നീ നിന്‍റെ ആത്മാവിനെ നശിപ്പിച്ച് കളയരുത്, നിശ്ചയം അല്ലാഹു അവര്‍ ഉത്പാദിപ്പിച്ച് കൊണ്ടിരിക്കുന്നതെല്ലാം ശരിക്കും അറിയുന്നവന്‍ തന്നെയാണ്.

തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്ത ഒരുവന് അവന്‍റെ ദുഷിച്ച പ്രവര്‍ത്തനങ്ങള്‍ പിശാച് അലങ്കാരമാക്കിക്കൊടുക്കുന്നതാണ്. സന്മാര്‍ഗ്ഗവും ദു ര്‍മാര്‍ഗ്ഗവും വേര്‍തിരിച്ച് കാണിച്ച് തരുന്ന അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ എല്ലാ ഓ രോരുത്തര്‍ക്കും നല്‍കിയിട്ടുള്ളതിനാല്‍ നിഷ്പക്ഷവാനായ അല്ലാഹു ആരെയും സന്മാര്‍ ഗ്ഗത്തിലേക്കോ ദുര്‍മാര്‍ഗ്ഗത്തിലേക്കോ ആക്കുന്നില്ല. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, സന്മാര്‍ഗ്ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഓരോരുത്തര്‍ക്കും സന്മാര്‍ഗ്ഗത്തിലാകാനുള്ള വഴി പറഞ്ഞുകൊടുക്കുക എന്നല്ലാതെ പ്രവാചകനോ വിശ്വാസികള്‍ക്കോ ആരെയും സന്മാ ര്‍ഗ്ഗത്തിലാക്കാന്‍ സാധ്യമല്ലതന്നെ. 2: 119; 7: 178; 26: 3-4; 47: 8-9 വിശദീകരണം നോക്കുക.