( 36 ) യാസീന്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(36) യാസീന്‍

ഒന്നാം സൂക്തത്തില്‍ നിന്ന് എടുത്തതാണ് 'യാസീന്‍-ഓ മനുഷ്യാ' എന്ന സൂറ ത്തിന്‍റെ പേര്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ മധ്യഘട്ടത്തിന്‍റെ അവസാനത്തില്‍ അവതരിച്ചിട്ടുള്ളതാണ് 83 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത്. 'ഗ്രന്ഥത്തിന്‍റെ ഹൃദയം' എന്ന് അറിയപ്പെടുന്ന ഈ സൂറത്ത് മരണം ആസന്നമായവര്‍ക്ക് ആശയത്തോടെ വിശ ദീകരിച്ചുകൊടുക്കണമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. തത്വനിര്‍ഭരമായ ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് പിതാക്കന്മാരായിട്ട് മുന്നറിയിപ്പ് നല്‍ക പ്പെടാത്തത് കാരണം പ്രജ്ഞയറ്റവരായ ഒരു ജനതയെ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാണ് എന്ന് പറഞ്ഞിട്ടുണ്ട്. ജനങ്ങളില്‍ അധികപേരിലും ശിക്ഷാവചനം ബാധകമാ യതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല, ആരാണോ അദ്ദിക്റിനെ പിന്‍പറ്റുകയും അദ്ദിക്റി ല്‍ നിന്ന് കണ്ട നിഷ്പക്ഷവാനെ ഭയപ്പെടുകയും ചെയ്യുന്നത്, അവരെ മാത്രമേ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്താന്‍ കഴിയുകയുള്ളൂ. എല്ലാ മനുഷ്യരും അവരുടെ ജീവിതകാലത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങളും അവര്‍ വിട്ടേച്ചുപോകുന്ന പൈതൃകങ്ങളുടെ നേട്ടകോട്ടങ്ങളും ഒരു വ്യക്തമായ പട്ടികയില്‍ രേഖപ്പെടുത്തുന്നുണ്ട് എന്ന് പറയുന്നു.

മൂന്ന് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ട ഒരു നാടിന്‍റെ ഉപമ വിവരിച്ചുകൊണ്ട് എല്ലാകാലത്തുമുള്ള പ്രവാചകന്‍മാരെ തള്ളിപ്പറയുന്ന ജനതയെ താക്കീത് നല്‍കുന്നുണ്ട്. പ്ര സ്തുത നാട്ടുകാര്‍ പ്രവാചകന്മാരെ തള്ളിപ്പറഞ്ഞപ്പോള്‍ ഒരു ഗുഹയില്‍ താമസിച്ചിരുന്ന വിശ്വാസി വന്ന് അവന്‍റെ ജനതയെ പ്രവാചകന്മാര്‍ പറയുന്നത് കേള്‍ക്കാനും അവരെ പി ന്‍പറ്റാനും ഉപദേശിക്കുകയുണ്ടായി. എന്നാല്‍ അവര്‍ ആ വിശ്വാസിയെ വധിക്കുകയാണു ണ്ടായത്. തുടര്‍ന്ന് ആ നാടിനെ നശിപ്പിച്ച വിവരം ചൂണ്ടിക്കാണിച്ചുകൊണ്ട് അല്ലാഹുവിന്‍റെ പ്രതിനിധിയായി ജീവിക്കുന്ന വിശ്വാസിയെ വധിച്ചാല്‍ അതിന്‍റെ പ്രത്യാഘാതം ഗുരുതര മായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിയില്‍ മുളച്ചുപൊന്തുന്ന സസ്യങ്ങളെയും മനുഷ്യരെയുമെല്ലാം ഇണകളായി സൃഷ്ടിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ടും സൂര്യ-ചന്ദ്രന്മാ രുടെ ക്ലിപ്തമായ ചലനത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടും മനുഷ്യര്‍ക്ക് പലതരത്തിലുള്ള പ്രയോജനങ്ങളടങ്ങിയ കന്നുകാലികളെ സൃഷ്ടിച്ച് ഇണക്കിക്കൊടുത്തത് ചൂണ്ടിക്കാണി ച്ചുകൊണ്ടും അല്ലാഹുവിന്‍റെ ഏകത്വത്തെ അംഗീകരിക്കാന്‍ ആവശ്യപ്പെടുന്നു. ഖബര്‍ ജീ വിതത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചും വിധിദിവസത്തിലെ വിചാരണയെക്കുറിച്ചുമെ ല്ലാം ഉണര്‍ത്തിക്കൊണ്ട് മനുഷ്യരെ ജീവിതലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുന്നവരാകാന്‍ ഉ ണര്‍ത്തുന്നു. ആകാശഭൂമികളുടെയും അവയിലുള്ള മനുഷ്യരടക്കമുള്ള സര്‍വ്വവസ്തുക്ക ളുടെയും ആധിപത്യമുടയവന്‍ പരിശുദ്ധനാണെന്നും അവനിലേക്കുതന്നെയാണ് നിങ്ങ ളെല്ലാം തിരിച്ചയക്കപ്പെടുന്നത് എന്ന് പറഞ്ഞുകൊണ്ടും സൂറത്ത് അവസാനിക്കുന്നു.