( യാസീന്‍ ) 36 : 1

يس

യാസീന്‍.

'ഓ മനുഷ്യാ!' എന്ന് പ്രവാചകനെ അഭിസംബോധനം ചെയ്യുകയാണ്. പ്രവാചകന്‍ മുഹമ്മദില്‍ ഉണ്ടായിരുന്ന മാനുഷിക ഗുണം അക്കാലത്തെ ജനങ്ങള്‍ക്കിടയില്‍ സു പരിചിതമായിരുന്നു, അത് ശത്രുക്കള്‍ പോലും അംഗീകരിക്കുന്നതുമായിരുന്നു. പ്രവാചകന്‍റെ ഈ മനുഷ്യവശം എടുത്തുദ്ധരിച്ചുകൊണ്ടാണ് സൂറത്ത് ആരംഭിക്കുന്നത്. 10: 15-16; 20: 1; 29: 48 വിശദീകരണം നോക്കുക.