وَسَوَاءٌ عَلَيْهِمْ أَأَنْذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُونَ
അവരുടെ കാര്യത്തില്‍ നീ അവരെ താക്കീത് നല്‍കുന്നതും അതല്ല, നീ അവരെ താക്കീത് നല്‍കാതിരിക്കുന്നതും സമമാണ്, അവര്‍ വിശ്വസിക്കുന്നവരാവുകയില്ല.
എഴുത്തും വായനയും അറിയുന്ന കാഫിറുകളുടെ ഭാഷയിലാണ് എഴുത്തും വായന യും അറിയാത്ത പ്രവാചകനിലൂടെ അല്ലാഹു ഗ്രന്ഥം അവതരിപ്പിച്ചത്. എഴുത്തും വായന യും അറിയുന്ന അവര്‍ അഹങ്കരിക്കുകയും 'ഇവനാണോ നമ്മുടെ ഇടയില്‍ അദ്ദിക്ര്‍ ഇ റക്കപ്പെട്ടത്' എന്ന് പറഞ്ഞുകൊണ്ട് അതിനെ പുച്ഛിച്ചുതള്ളുകയുമാണ് ചെയ്തത്. എന്നാ ല്‍ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അല്ലാഹുവിനെക്കൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ വിശ്വാസം രൂപപ്പെടുത്താത്തവരും 6: 55; 7: 40; 36: 59-62 തുടങ്ങി 52 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരുമാണ്. 2: 6-7; 9: 67-68; 38: 8 വിശദീകരണം നോക്കുക.