( യാസീന്‍ ) 36 : 9

وَجَعَلْنَا مِنْ بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَاهُمْ فَهُمْ لَا يُبْصِرُونَ

നാം അവര്‍ക്കുമുമ്പില്‍ ഒരു മതില്‍ കെട്ട് ഉണ്ടാക്കിയിരിക്കുന്നു, അവര്‍ക്ക് പി ന്നിലും ഒരു മതില്‍ കെട്ടുണ്ട്, അങ്ങനെ നാം അവരെ മൂടിയിരിക്കുന്നു, അപ്പോള്‍ അവര്‍ ഉള്‍ക്കാഴ്ച കാണുന്നവരാവുകയില്ല. 

പൂര്‍വ്വപിതാക്കളെ അന്ധമായി പിന്‍പറ്റിക്കൊണ്ടും പിന്‍ഗാമികളെ ആ വഴിയില്‍ ത ന്നെ തളച്ചിട്ടുകൊണ്ടും സത്യമായ ഗ്രന്ഥം സമര്‍പ്പിക്കുന്ന ദീനില്‍ നിന്ന് പുറത്തുപോയവ രെയും അവര്‍ ഉണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെയും പിന്‍പറ്റിക്കൊണ്ട് തലമുറകളെ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് നയിക്കുന്നതിനാണ് കപടവിശ്വാസികളാ യ മനുഷ്യപ്പിശാചുക്കള്‍ ശ്രമിക്കുക. ജനങ്ങളെ പ്രജ്ഞാശൂന്യതയില്‍ തന്നെ തളച്ചിടുന്ന തിനും ചൂഷണം ചെയ്യുന്നതിനും വേണ്ടി ഇവര്‍ ഉണ്ടാക്കുന്ന അടിസ്ഥാനരഹിതമായ മാ മൂലുകള്‍, ആചാരങ്ങള്‍, സമ്പ്രദായങ്ങള്‍ മുതലായവയാണ് ഇവിടെപ്പറഞ്ഞ മതില്‍ കെട്ടു കള്‍. പിശാചിന്‍റെ വലയത്തില്‍ പെട്ട ഇത്തരം ആളുകള്‍ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ കൊണ്ട് ഒരിക്കലും അല്ലാഹുവിനെ കണ്ടെത്തുകയോ സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസിയാണെന്ന് ഉറപ്പുവരുത്തുകയോ സ്വര്‍ഗ്ഗം ഇവിടെ പണിയുകയോ മരണത്തോടുകൂടി പണിത സ്വര്‍ഗ്ഗം അനന്തരമെടുക്കുകയോ അങ്ങനെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കുകയോ ഇല്ല. 7: 157; 10: 60; 56: 79-82 വിശദീകരണം നോക്കുക.