( യാസീന്‍ ) 36 : 11

إِنَّمَا تُنْذِرُ مَنِ اتَّبَعَ الذِّكْرَ وَخَشِيَ الرَّحْمَٰنَ بِالْغَيْبِ ۖ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ

നിശ്ചയം, നീ മുന്നറിയിപ്പ് നല്‍കുക അദ്ദിക്റിനെ പിന്‍പറ്റുന്നവരെയും നിഷ്പക്ഷവാനെ കാണാതെകണ്ട് ഭയപ്പെടുന്നവരെയും മാത്രമാണ്, അപ്പോള്‍ അവനെ പാപമോചനം കൊണ്ടും മാന്യമായ പ്രതിഫലം കൊണ്ടും സന്തോഷവാര്‍ത്ത അറിയിക്കുക.

അദ്ദിക്ര്‍ കേട്ടതുകൊണ്ട് മാത്രമായില്ല, ആവര്‍ത്തിച്ച് കേള്‍ക്കുകയും വായിക്കുക യും ചെയ്ത് അത് ശരിയാണെന്ന് സ്വയം ബോധ്യപ്പെടുകയും അതിനെ ഏറ്റവും നല്ലനി ലക്ക് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ മുന്നറിയിപ്പ് ഉപകാരപ്പെടുകയുള്ളൂ. അവ ര്‍ നിഷ്പക്ഷവാനായ അല്ലാഹുവിനെ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റില്‍ നിന്ന് മനസ്സിലാ ക്കി തന്‍റെ വഴികേടിന് മറ്റാരെയും കുറ്റം പറഞ്ഞതുകൊണ്ട് കാര്യമുണ്ടാവുകയില്ല, അതി ന്‍റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ടിവരും എന്ന ബോധത്തില്‍ നിലകൊള്ളുന്നവ രുമാണ്. അപ്പോള്‍ നീ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തുക, നിശ്ചയം ദിക്റാ (ഉണര്‍ത്തല്‍) വി ശ്വാസികള്‍ക്ക് ഉപകാരപ്പെടുമെന്ന് 51: 55 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ 'സമ്മതപത്ര മായ' അദ്ദിക്ര്‍ കൊണ്ട് തൂക്കിനോക്കിയാണ് താന്‍ വിശ്വാസിയായ അല്ലാഹുവിന്‍റെ പ്രതിനിധിയാണോ അതോ കാഫിറായ പിശാചിന്‍റെ പ്രതിനിധിയാണോ എന്ന് ഓരോ രുത്തരും സ്വയം തീരുമാനിക്കേണ്ടത്. 'ഞാന്‍ കാഫിറായിരുന്നു' എന്ന് ആത്മാവിനെതിരെ സാക്ഷ്യം വഹിക്കാതെ ഒരാളെയും നിഷ്പക്ഷവാനായ നാഥന്‍ നരകത്തില്‍ പ്രവേശിപ്പിക്കു കയില്ല. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങള്‍ അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറു കള്‍ 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമാ യ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതെയും ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെ ടുത്താന്‍ നല്‍കാതെയും പ്രപഞ്ചത്തിന്‍റെ നാശത്തിനുവേണ്ടി ധൃതിപ്പെട്ടുകൊണ്ടിരിക്കു ന്നവരാണ്. ഇവര്‍ തന്നെയാണ് 8: 22; 98: 6 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ജീവജാലങ്ങ ളില്‍ വെച്ച് ഏറ്റവും ദുഷ്ടരും തിന്മയേറിയവരും. 2: 18, 170; 7: 37; 35: 32 വിശദീകരണം നോക്കുക.