( യാസീന്‍ ) 36 : 12

إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ ۚ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُبِينٍ

നിശ്ചയം, നാം മരിച്ചവരെ ജീവിപ്പിക്കുകതന്നെ ചെയ്യുന്നതാണ്, അവര്‍ മുന്‍ കൂട്ടി ഒരുക്കിവെച്ചതും അവരുടെ പൈതൃകങ്ങളും നാം രേഖപ്പെടുത്തിവെക്കു ന്നുമുണ്ട്, എല്ലാ ഓരോ കാര്യവും വ്യക്തമായ ഒരു പട്ടികയില്‍ ക്ലിപ്തമാക്കി നാം രേഖപ്പെടുത്തി വെച്ചിരിക്കുന്നു.

ഓരോരുത്തര്‍ക്കും അവരുടെ ജീവിതകാലത്ത് പ്രവര്‍ത്തിച്ചത് മാത്രമല്ല, അവരുടെ പിന്‍ഗാമികള്‍ക്ക് വിട്ടേച്ചുപോകുന്ന പൈതൃകങ്ങളുടെ നേട്ടകോട്ടങ്ങളുടെ വിഹിതവും ല ഭിക്കുന്നതാണ്. ആരാണോ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ ജീ വിതം നയിക്കുകയും അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അതിന്‍റെ വിധിവി ലക്കുകള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ പിന്‍ഗാമികളെയും ലോകരെയും പ്രാപ്തരാക്കുക യും ചെയ്യുന്നത്, അപ്പോള്‍ അവന്‍ നല്ല പൈതൃകങ്ങളാണ് വിട്ടുപോകുന്നത്. അദ്ദിക്റിനെ മൂടിവെക്കുകയും നരകത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പ തിന്‍റെ ജീവിതം നയിക്കുകയും പ്രസ്തുത ജീവിതചര്യ പിന്‍ഗാമികള്‍ക്കും ലോകര്‍ക്കും വിട്ടുപോവുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ക്ക് അവരുടെ വഴികേടിനോടൊപ്പം അവര്‍ വ ഴിപിഴപ്പിച്ചവരുടെ പാപഭാരത്തില്‍ നിന്നുള്ള ഒരു വിഹിതവും കൂടി ലഭിക്കുന്നതാണ്. 

അവര്‍ മുന്‍കൂട്ടി ഒരുക്കിവെച്ചതും അവരുടെ പൈതൃകങ്ങളും നാം രേഖപ്പെടുത്തി വെക്കുന്നു എന്ന് പറഞ്ഞത് 17: 13-14; 18: 49; 45: 28-33 തുടങ്ങി ഏഴ് സൂക്തങ്ങളില്‍ പറ ഞ്ഞ ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയാണ്. അദ്ദിക്റിനെ ഇമാമായി സ്വീകരിക്കുന്ന വിശ്വാസികള്‍ മാത്രമേ തങ്ങളുടെ പിരടിയിലുള്ള കര്‍മ്മരേഖയില്‍ ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ ജീവിതം മനസ്സാ വാചാ കര്‍മ്മണാ രേഖപ്പെടു ത്തുകയുള്ളൂ. ആത്മാവിനെ പരിഗണിക്കാത്ത കെട്ടജനത അദ്ദിക്റിന്‍റെ 40 പേരുകളും ത ള്ളിപ്പറയുന്നവരായതിനാലും അവരുടെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തതിനാലും ജിന്നുകൂട്ടുകാരനായ പിശാച് അവരുടെ കര്‍മ്മരേഖയില്‍ വിധിദിവസം അവന്/അവള്‍ക്ക് വായിക്കാന്‍ ഇഷ്ടപ്പെടാത്തതും മറ്റുള്ളവര്‍ കാണുന്നത് വെറുപ്പുളവാക്കുന്നതുമായ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് അധികവും രേഖപ്പെടുത്തി വെപ്പിക്കുക.

പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ ഓരോ കാര്യവും ത്രികാലജ്ഞാനിയായ നാഥന്‍ വ്യക്തമായ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞത് അദ്ദിക്റിനെക്കുറി ച്ച് തന്നെയാണ് എന്ന് 6: 59; 9: 51; 10: 61; 11: 6; 22: 70; 27: 75; 34: 3; 35: 11; 57: 22 എന്നീ സൂ ക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 2: 261; 4: 85; 29: 12-13 വിശദീകരണം നോക്കുക.