( യാസീന്‍ ) 36 : 17

وَمَا عَلَيْنَا إِلَّا الْبَلَاغُ الْمُبِينُ

വ്യക്തമായി എത്തിച്ചുതരിക എന്നതല്ലാതെ ഞങ്ങളുടെ മേല്‍ ബാധ്യതയൊന്നു മില്ല.

പ്രവാചകന്മാരുടെയും വിശ്വാസികളുടെയും ബാധ്യത അല്ലാഹുവിന്‍റെ സന്ദേശം എ ത്തിച്ചുകൊടുക്കല്‍ മാത്രമാണ്. മനുഷ്യര്‍ക്കെല്ലാം തന്നെ സന്മാര്‍ഗ്ഗം അല്ലെങ്കില്‍ ദുര്‍മാര്‍ ഗ്ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നു. ആരാണോ സത്യമായ അ ദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സന്മാര്‍ഗ്ഗത്തിലായത,് അവന്‍ സന്മാര്‍ഗ്ഗത്തിലായത് അവന് വേണ്ടിത്തന്നെയാണ്; ആരാണോ അതുകൊള്ളെ അന്ധത നടിച്ചത് അതിന്‍റെ ദോഷം ആ ആത്മാവിന് തന്നെയുമാണ്. 2: 119; 5: 67; 7: 40 വിശദീകരണം നോക്കുക.