( യാസീന്‍ ) 36 : 16
قَالُوا رَبُّنَا يَعْلَمُ إِنَّا إِلَيْكُمْ لَمُرْسَلُونَ
അവര്‍ പറഞ്ഞു: നമ്മുടെ നാഥന് അറിയാം, നിശ്ചയം ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ടവര്‍ തന്നെയാണെന്ന്.
9: 67-68 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസിക ളും അനുയായികളും നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്ര്‍ മനസ്സിലാക്കുകയോ പിന്‍പറ്റുകയോ ചെയ്യാതെ പിശാചിന്‍റെ പ്രേരണയാല്‍ രചിക്കപ്പെട്ട കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിക്കുക യും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ്. സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റാ യ അദ്ദിക്റിനെ മൂടിവെക്കുന്ന അവര്‍ നരകക്കുണ്ഠത്തിലേക്കുള്ളവരാണെന്ന് 4: 140; 15: 44 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 143; 9: 65; 13: 43 വിശദീകരണം നോക്കുക.