( യാസീന്‍ ) 36 : 2

وَالْقُرْآنِ الْحَكِيمِ

തത്വനിര്‍ഭരമായ വായനയുമാണ് സത്യം. 

അവര്‍ക്ക് അറിയുന്ന പ്രവാചകനെയും തത്വജ്ഞാനിയായ അല്ലാഹുവിന്‍റെ വര്‍ ത്തമാനമായ ഗ്രന്ഥത്തെയും ചൂണ്ടിക്കാണിക്കുകയാണ്. ഗ്രന്ഥം അല്ലാഹുവില്‍ നിന്നുള്ള തല്ല എന്നാണ് കാഫിറുകളുടെ വാദമെങ്കില്‍ ഗ്രന്ഥത്തിലെ സൂറത്തുകളെപ്പോലുള്ള ഒന്ന് കൊണ്ടുവരാന്‍ അവരെ വെല്ലുവിളിച്ചിട്ടുണ്ട്. എന്നാല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യരും ജിന്നുകളും ഒരുമിച്ചുകൂടി പരസ്പരം സഹായിച്ചാല്‍ പോലും ഇതുപോലെയുള്ള ഒന്ന് കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കുകയില്ല എന്ന് 17: 88 ല്‍ പറഞ്ഞിട്ടുമുണ്ട്. 2: 23-24; 3: 58; 16: 89 വിശദീകരണം നോക്കുക.