وَمَا لِيَ لَا أَعْبُدُ الَّذِي فَطَرَنِي وَإِلَيْهِ تُرْجَعُونَ
എന്നെ വിരിപ്പിച്ചുണ്ടാക്കിയവനെ ഞാന്‍ എന്തുകൊണ്ട് സേവിക്കാതിരിക്കണം? അവനിലേക്കാകുന്നു നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതും.
എല്ലാവരേയും സൃഷ്ടിച്ചിട്ടുള്ളത് അല്ലാഹുവാണെന്നും എല്ലാവരും തിരിച്ചയക്കപ്പെ ടുന്നത് അവനിലേക്കാണെന്നും അവന്‍റെ മുമ്പിലാണ് ജീവിതത്തെക്കുറിച്ച് ഉത്തരം പറ യേണ്ടിവരിക എന്നുമുള്ള ഉത്തമബോധ്യത്തില്‍ നിലകൊള്ളുന്നവനും എപ്പോഴും 'അ ല്ലാഹ്' എന്ന സ്മരണയോടുകൂടി നിലകൊണ്ട് അല്ലാഹുവിനെ പ്രതിനിധീകരിക്കുന്നവ നുമാണ് ആയിരത്തില്‍ ഒന്നായ വിശ്വാസി. എന്നാല്‍ ജീവിതലക്ഷ്യമില്ലാത്ത കപടവിശ്വാ സികളാകട്ടെ സ്രഷ്ടാവിനെ മറന്ന തെമ്മാടികളും പരലോകത്തിനുമേല്‍ ഐഹികജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നവരുമാണ്. അവരുടെ മടക്കം പിശാചിന്‍റെ താവളമായ നരകക്കുണ്ഠത്തിലേക്കുമാണ്. 10: 104-106; 32: 13-14; 35: 1 വിശദീകരണം നോക്കുക.