( യാസീന്‍ ) 36 : 25

إِنِّي آمَنْتُ بِرَبِّكُمْ فَاسْمَعُونِ

നിശ്ചയം, ഞാന്‍ നിങ്ങളുടെ നാഥനെക്കൊണ്ട് വിശ്വസിച്ചിരിക്കുന്നു, അപ്പോ ള്‍ നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍ക്കുവീന്‍. 

ഇവിടെ 'എന്‍റെ നാഥന്‍' എന്നോ 'നമ്മുടെ നാഥന്‍' എന്നോ പറഞ്ഞിട്ടില്ലെന്ന ് പ്ര ത്യേകം ശ്രദ്ധിക്കുക. തങ്ങളുടെ നാഥനെക്കുറിച്ച് പാടെ വിസ്മരിച്ച് ജീവിച്ചിരുന്ന, നശിപ്പി ക്കപ്പെടാന്‍ അര്‍ഹരാകും വിധം വഴികേടിലായ ഒരു ജനതയായതുകൊണ്ടാണ് വിശ്വാസി സ്വന്തത്തെ അവരിലേക്ക് ചേര്‍ത്തുപറയാതെ 'നിങ്ങളുടെ നാഥന്‍' എന്നുപറഞ്ഞത്. 25: 17-18; 32: 18; 35: 28-29 വിശദീകരണം നോക്കുക.