( യാസീന്‍ ) 36 : 35

لِيَأْكُلُوا مِنْ ثَمَرِهِ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ

അവന്‍റെ ഫലങ്ങളില്‍ നിന്ന് അവര്‍ ഭക്ഷിക്കുന്നതിനുവേണ്ടി, അവരുടെ കൈകള്‍ അത് ഉണ്ടാക്കിയിട്ടുമില്ല, അപ്പോള്‍ അവര്‍ നന്ദി പ്രകടിപ്പിക്കുന്നവരാകുന്നില്ലെയോ?

മനുഷ്യന്‍ തന്‍റെ കൈകള്‍ കൊണ്ട് നട്ടുവളര്‍ത്തി ഉല്‍പാദിപ്പിക്കാത്ത ലോകത്തി ന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ അവരുടെ മുന്നിലെത്തിച്ച് ഭക്ഷിപ്പിക്കുന്ന സംവിധാനമൊരുക്കിയത് അല്ലാഹുവാണ് എന്നിരിക്കെ ആ അല്ലാഹുവിനെ ഏകനായി അംഗീ കരിക്കാന്‍ മനുഷ്യര്‍ തയ്യാറാകുന്നില്ലെയോ എന്നാണ് ചോദിക്കുന്നത്. 2: 152; 13: 3-4; 29: 60 വിശദീകരണം നോക്കുക.