( യാസീന്‍ ) 36 : 42

وَخَلَقْنَا لَهُمْ مِنْ مِثْلِهِ مَا يَرْكَبُونَ

അവര്‍ക്ക് സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്നതിന് അതുപോലുള്ളത് നാം സൃഷ്ടിച്ചിട്ടുമുണ്ട്. 

കടലില്‍ സഞ്ചരിക്കാനുള്ള കപ്പലുകള്‍ മാത്രമല്ല, കരയിലും ആകാശത്തിലും സ ഞ്ചരിക്കുന്നതിനുള്ള വാഹനങ്ങളും ഉണ്ടാക്കിയിട്ടുള്ളത് പ്രപഞ്ചനാഥനായ അല്ലാഹു ത ന്നെയാണ് എന്നാണ് പറയുന്നത്. അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരി ല്‍നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല, അപ്പോള്‍ നിങ്ങള്‍ ഈ അല്ലാഹുവിനെക്കുറിച്ച് മനുഷ്യരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മ്മിപ്പിക്കുന്നില്ലെയോ എന്ന് 32: 4 ല്‍ വായിക്കുന്ന കപടവിശ്വാസികള്‍ നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ മൂടിവെക്കുകവഴി 2: 99; 46: 35 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നശിപ്പിക്കപ്പെടാന്‍ അര്‍ഹരായ തെമ്മാടികളായിരിക്കുന്നു. 5: 44-45, 47; 16: 8 വിശദീകരണം നോക്കുക.