( യാസീന്‍ ) 36 : 44

إِلَّا رَحْمَةً مِنَّا وَمَتَاعًا إِلَىٰ حِينٍ

-നമ്മില്‍ നിന്നുള്ള ഒരു കാരുണ്യവും ഒരു നിശ്ചിത അവധി വരെയുള്ള വിഭ വങ്ങളുമായിട്ടല്ലാതെ.

എല്ലാവര്‍ക്കും ഒരു അവധിവരെയുള്ള വിഭവങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതുകൊണ്ടാണ് അവര്‍ മുക്കിക്കൊല്ലപ്പെടാത്തത് എന്നാണ് ആശയം. വിശ്വാസികള്‍ അല്ലാഹുവില്‍ നി ന്നുള്ള കാരുണ്യമായ അദ്ദിക്റിനെ എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങ ളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനു മായി ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണ് ശിക്ഷക്ക് വിധേയമാകാത്തത്. അങ്ങനെ ഉ പയോഗപ്പെടുത്തുന്നവര്‍ക്ക് യാതൊരു ആപത്തും സംഭവിക്കുകയില്ല എന്ന് മാത്രമല്ല, അ വരുടെ മരണം അവര്‍ക്കുതന്നെ നിശ്ചയിക്കാന്‍ സാധിക്കുന്നതാണ്. 3: 145; 10: 100; 11: 118-119 വിശദീകരണം നോക്കുക.