وَإِذَا قِيلَ لَهُمُ اتَّقُوا مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ
നിങ്ങളുടെ മുന്നിലുള്ള ഒന്നും നിങ്ങളുടെ പിന്നിലുള്ള ഒന്നും നിങ്ങള്‍ സൂക്ഷി ക്കുക എന്ന് അവരോട് പറയപ്പെട്ടാല്‍-നിങ്ങള്‍ അനുഗ്രഹിക്കപ്പെടുകതന്നെ വേണം എന്നതിനുവേണ്ടി.
'നിങ്ങളുടെ മുന്നിലുള്ള ഒന്നും സൂക്ഷിക്കുക' എന്ന് പറഞ്ഞാല്‍ പിതാക്കന്മാരാല് അദ്ദിക്ര്‍ കൊണ്ട് മുന്നറിയിപ്പ് നല്കപ്പെടാത്തതിനാല് പ്രജ്ഞയറ്റവരും വഴിപിഴച്ചുപോ യവരുമായ പൂര്‍വികരെ നിങ്ങള്‍ അന്ധമായി അനുസരിക്കരുത് എന്നും; നിങ്ങള്‍ പിന്‍പ റ്റുന്ന നിങ്ങളുടെ നേതാക്കന്മാര് അദ്ദിക്ര്‍ മൂടിവെക്കുന്ന, അല്ലാഹുവിനാല്‍ കോപിക്ക പ്പെട്ട, ശപിക്കപ്പെട്ട, വധിക്കപ്പെട്ട, തെമ്മാടികളായ കപടവിശ്വാസികളല്ലെന്ന് അദ്ദിക്റി നെ ത്രാസ്സായി ഉപയോഗപ്പെടുത്തി നിങ്ങള്‍ ഉറപ്പുവരുത്തണം എന്നുമാണ്. 'നിങ്ങളുടെ പിന്നിലുള്ള ഒന്നും സൂക്ഷിക്കുക' എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പിന്‍ഗാമികള്‍ക്ക് വിട്ടേച്ചു പോകുന്ന പൈതൃകങ്ങള്‍ അദ്ദിക്റിന്റെ വെളിച്ചത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തണം എന്നും, അല്ലാത്തപക്ഷം മറ്റുള്ളവരെക്കൂടി വഴികേടിലാക്കിയതിന്റെ പാപഭാരത്തിന്റെ ഒ രു വിഹിതം വിധിദിവസം സ്വന്തം പാപഭാരത്തോടൊപ്പം നിങ്ങള്‍ വഹിക്കേണ്ടിവരും എ ന്നുമാണ്. 7: 37-39; 17: 70-71; 36: 12 വിശദീകരണം നോക്കുക.