( യാസീന്‍ ) 36 : 46
وَمَا تَأْتِيهِمْ مِنْ آيَةٍ مِنْ آيَاتِ رَبِّهِمْ إِلَّا كَانُوا عَنْهَا مُعْرِضِينَ
തങ്ങളുടെ നാഥന്റെ സൂക്തങ്ങളില്‍ നിന്നുള്ള ഒരു സൂക്തവും അവര്‍ക്ക് വന്നു കിട്ടുന്നില്ല-അവര്‍ അതിനെത്തൊട്ട് അവഗണിച്ച് പോകുന്നവരായിട്ടല്ലാതെ.
തങ്ങളുടെ നാഥനുമായി ചെയ്ത ഉടമ്പടി പാലിക്കാത്ത എക്കാലത്തുമുള്ള കാഫിറുകളുടെ സ്വഭാവമാണ് സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. ഇന്ന് ലോകരില്‍ അ റബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളായ നേതാക്കളും അവരുടെ അനുയായി കളുമടങ്ങിയ ഫുജ്ജാറുകള്‍ കാഫിറുകളും അക്രമികളും തെമ്മാടികളുമാണ്. അവര്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം പഴിചാരുന്ന, തര്‍ക്കിക്കുന്ന, ശപിക്കുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. വിശ്വാസി മാത്രമേ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെ യുള്ള പാതയില്‍ നിലകൊള്ളുകയുള്ളൂ. 6: 4; 7: 176; 32: 22 വിശദീകരണം നോക്കുക.