( യാസീന്‍ ) 36 : 47

وَإِذَا قِيلَ لَهُمْ أَنْفِقُوا مِمَّا رَزَقَكُمُ اللَّهُ قَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا أَنُطْعِمُ مَنْ لَوْ يَشَاءُ اللَّهُ أَطْعَمَهُ إِنْ أَنْتُمْ إِلَّا فِي ضَلَالٍ مُبِينٍ

അല്ലാഹു നല്‍കിയിട്ടുള്ള ഭക്ഷണവിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക എന്ന് അവരോട് പറയപ്പെട്ടാല്‍ കാഫിറുകളായവര്‍ വിശ്വാസികളായവരോട് ചോദിക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍ കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ! നിശ്ചയം നിങ്ങള്‍ വ്യക്തമായ വഴികേടിലല്ലാതെയല്ല.

പിശുക്ക് കാണിക്കുകയും മറ്റുള്ളവരെ പിശുക്ക് കാണിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാഫിറുകളായ കപടവിശ്വാസികളുടെ സ്വഭാവമാണ് ഈ സൂക്തത്തില്‍ വരച്ചു കാണിക്കുന്നത്. വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്ത തുമായ എല്ലാ അനുഗ്രഹങ്ങളും അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി സ്വര്‍ ഗം ഇവിടെ പണിയലാണ് ജീവിതലക്ഷ്യം എന്ന് വിശ്വാസികള്‍ അവരെ ഉണര്‍ത്തുമ്പോള്‍ അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവര്‍: ഓരോരുത്തര്‍ക്കുമുള്ള ഭക്ഷണ വിഭവങ്ങളെല്ലാം അല്ലാഹുതന്നെ ക്ലിപ്തപ്പെടുത്തിയതല്ലേ, സ്വര്‍ഗവും നരകവു മെല്ലാം അല്ലാഹു നല്‍കുന്നതല്ലേ എന്നാണ് ചോദിക്കുക. പരലോകത്തിനുമേല്‍ ഐഹി കജീവിതത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന അവര്‍ വിശ്വാസികളോട്: അല്ലാഹു തീറ്റിപോറ്റാന്‍ ഉദ്ദേശിക്കാത്തവരെ തീറ്റിപോറ്റാന്‍ നിര്‍ദ്ദേശി ക്കുകവഴി നിങ്ങളാണ് വ്യക്തമായ വഴികേടില്‍ എന്ന് പറയുകയും ചെയ്യും. 7: 175-176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത പട്ടിയോട് ഉപമിക്കപ്പെട്ട അവരില്‍ നിന്ന് ഇ ത്തരം സമീപനം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. 2: 254; 5: 64; 9: 67-68 വിശദീകരണം നോക്കുക.