( യാസീന്‍ ) 36 : 50

فَلَا يَسْتَطِيعُونَ تَوْصِيَةً وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ

അപ്പോള്‍ അവര്‍ക്ക് 'വസ്വിയ്യത്ത്' ചെയ്യാന്‍ സാധിക്കുകയില്ല, അവരുടെ കു ടുംബാംഗങ്ങളിലേക്ക് തിരിച്ചുചെല്ലാനും സാധിക്കുകയില്ല. 

ഒരു വെള്ളിയാഴ്ച പകല്‍ അവസാനിക്കുന്നതോടെയാണ് ആ അന്ത്യമണിക്കൂര്‍ നിലവില്‍ വരിക. ഇന്ന് വെള്ളിയാഴ്ച പ്രവൃത്തി ദിവസവും ഞായറാഴ്ച ഒഴിവുദിവസ വുമായി പരിഗണിച്ചുവരുന്നത് അന്ത്യമണിക്കൂറിന്‍റെ ആഗമനം വളരെ അടുത്തെത്തിയി രിക്കുന്നതിന്‍റെ ഒരു അടയാളമാണ്. വെള്ളിയാഴ്ചയുടെ പ്രാധാന്യത്തെയും അന്ത്യമണി ക്കൂറിന്‍റെ ആഗമനത്തെയും അവഗണിച്ചുകൊണ്ട് ഐഹിക ജീവിതത്തില്‍ ആകൃഷ്ടരായി ജീവിക്കുന്ന കപടവിശ്വാസികള്‍ സ്വകുടുംബങ്ങളില്‍ നിന്ന് അകലെ അങ്ങാടികളിലും ക ച്ചവടകേന്ദ്രങ്ങളിലുമായിരിക്കുമ്പോള്‍ പെട്ടെന്നാണ് അത് സംഭവിക്കുക. അദ്ദിക്റിനെ വി സ്മരിച്ച് ജീവിക്കുന്ന അവര്‍ ഇന്ന് തങ്ങളുടെ കച്ചവടച്ചരക്കുകള്‍ പണം കൊടുത്ത് വാ ങ്ങി സൂക്ഷിക്കാന്‍ സാധിക്കുന്നവരാണെങ്കിലും ചരക്കുകള്‍ പണം കൊടുക്കാതെ വാങ്ങി സൂക്ഷിക്കുന്നവരും മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകള്‍ തീര്‍ക്കാന്‍ അവസരമുണ്ടായിട്ട് അത് തീര്‍ക്കാതെ നീട്ടിവെക്കുന്നവരുമാണ്. അന്ത്യമണിക്കൂര്‍ പെട്ടെന്ന് നിലവില്‍ വരു മ്പോള്‍ ഇക്കൂട്ടര്‍ക്ക് സ്വകുടുംബാംഗങ്ങളിലേക്ക് തിരിച്ചുപോകാനോ ആശ്വസിപ്പിക്കാനോ പണമിടപാടുകളെക്കുറിച്ചോ മറ്റോ വസ്വിയ്യത്ത് ചെയ്യാനോ സാധിക്കുകയില്ല എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. 23: 99-100; 39: 68; 43: 66-67 വിശദീകരണം നോക്കുക.