( യാസീന്‍ ) 36 : 62

وَلَقَدْ أَضَلَّ مِنْكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا تَعْقِلُونَ

നിശ്ചയം, അവന്‍ നിങ്ങളില്‍ നിന്നുള്ള വലിയ ഒരു സംഘത്തെ പിഴപ്പിച്ചുകള ഞ്ഞല്ലോ! അപ്പോള്‍ നിങ്ങള്‍ ചിന്താശക്തി ഉപയോഗപ്പെടുത്തുന്നവരായിരുന്നി ല്ലെയോ? 

ചിന്താശക്തി ഉണ്ടായിട്ട് അത് ഉപയോഗപ്പെടുത്താത്തവരാണ് ഭ്രാന്തന്മാരെന്ന് ഈ സൂക്തത്തില്‍ നിന്നും വ്യക്തമാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുകയും കേ ള്‍ക്കുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ 18: 101 ല്‍ പറഞ്ഞ ദിക്രീ എന്ന ഗ്രന്ഥം കേള്‍ക്കാ ത്തവരും അതിനെക്കുറിച്ച് ലോകരോട് പറയാത്തവരുമായതിനാല്‍ ആയിരം സമുദായ ങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും ദുഷ്ടര്‍ എന്നാണ് 8: 22 ല്‍ അവരെ വിശേഷിപ്പിച്ചിട്ടുള്ളത്.

അഥവാ യഥാര്‍ത്ഥ അറിവായ അദ്ദിക്ര്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരും ജീവി തലക്ഷ്യം മനസ്സിലാക്കാത്തവരും എന്നാല്‍ ഭൗതികവിദ്യാഭ്യാസം നേടിയതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ പെട്ട ശാസ്ത്ര ജ്ഞര്‍, കലക്ടര്‍, ഡോക്ടര്‍, എഞ്ചിനീയര്‍, വക്കീല്‍, പ്രൊഫസര്‍, അധ്യാപകര്‍, ഫാര്‍മ സിസ്റ്റ്, കൃഷിഓഫീസര്‍, മതവിദ്യാഭ്യാസം നേടി എന്ന് ദുരഭിമാനിക്കുന്ന കര്‍മ്മശാസ്ത്ര വിദഗ്ധര്‍, ഫത്വ നല്‍കുന്ന മുഫ്തി തുടങ്ങിയവരെല്ലാം തന്നെ വിധിദിവസം ഭ്രാന്തന്മാ രും പിശാചിനോടൊപ്പം നരകക്കുണ്ഠത്തില്‍ പ്രവേശിക്കേണ്ടവരുമാണ്. 21: 10; 29: 43; 35: 28-29 വിശദീകരണം നോക്കുക.