( യാസീന്‍ ) 36 : 61
وَأَنِ اعْبُدُونِي ۚ هَٰذَا صِرَاطٌ مُسْتَقِيمٌ
നിങ്ങള്‍ എന്നെമാത്രം സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുവീന്‍, ഇതാണ് നേരെച്ചൊവ്വെയുള്ള മാര്‍ഗം.
സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ 1: 4 ല്‍ 'ഞങ്ങള്‍ നി ന്നെമാത്രം സേവിക്കുന്നു, അതിന് ഞങ്ങള്‍ നിന്നോട് മാത്രം സഹായം തേടുകയും ചെ യ്യുന്നു' എന്ന് വായിക്കുമ്പോള്‍ ഗ്രന്ഥത്തിന്‍റെ ഹൃദയമായ ഈ സൂറത്തിലെ ഈ സൂക്തം ആത്മാവുകൊണ്ട് കാണേണ്ടതാണ്. അദ്ദിക്റാണ് നേരെച്ചൊവ്വെയുള്ള പാതയെന്ന് 6: 126, 153; 11: 56 തുടങ്ങി 35 സൂക്തങ്ങളിലും; ആരാണോ മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ചത്, അപ്പോള്‍ അവന്‍ നേരെച്ചൊവ്വെയുള്ള പാത യിലായിക്കഴിഞ്ഞു എന്ന് 3: 101; 4: 174-175; 5: 48 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 32: 13-15; 38: 82-83 വിശദീകരണം നോക്കുക.