( യാസീന്‍ ) 36 : 68
وَمَنْ نُعَمِّرْهُ نُنَكِّسْهُ فِي الْخَلْقِ ۖ أَفَلَا يَعْقِلُونَ
വല്ലവനും നാം ദീര്‍ഘായുസ്സ് നല്കുന്നുവെങ്കില് അവന്റെ സൃഷ്ടിപ്പ് നാം മാ റ്റിമറിക്കുന്നുവല്ലോ, അപ്പോള്‍ അവര്‍ ചിന്തിക്കുന്നവരാകുന്നില്ലെയോ?
പടുവാര്‍ദ്ധക്യത്തിലേക്ക് തള്ളിവിടുന്നവരുടെ സ്വഭാവം കുട്ടികളുടേതിന് തുല്യമായി മാറുന്നതായി കാണാം. ബുദ്ധിശക്തി നല്കപ്പെട്ടവര് ഗ്രന്ഥത്തില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് അവരിലും ദിഗന്തങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാ ക്കിക്കൊണ്ട് ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് അത് പൂവണിയിക്കാന്‍ ശ്രദ്ധിക്കുന്നില്ലെയോ എന്നാണ് സൂക്തത്തിലൂടെ ചോദിക്കുന്നത്. 2: 44; 16: 70; 22: 5 വിശദീകരണം നോക്കുക.