നാം അവനെ കവിത പഠിപ്പിച്ചിട്ടില്ല, അത് അവന് യോജിച്ചതുമല്ല; നിശ്ചയം ഇ ത് വ്യക്തമായ വായനയായ ഒരു ഉണര്ത്തലല്ലാതെയല്ല.
ഉണര്‍ത്തലായ ഒരു വായനയാണ് സത്യം എന്ന് 38: 1 ല്‍ പറഞ്ഞിട്ടുണ്ട്. ഒറ്റ ഗ്രന്ഥം മാത്രമേ ആകാശത്തുനിന്ന് ഭൂമിയിലേക്ക് അവതരിപ്പിച്ചിട്ടുള്ളു എന്നും അത് ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളത് തന്നെയായിരുന്നു എന്നും 15: 90-91 ല്‍ പറഞ്ഞിട്ടുണ്ട്. അഥവാ എ ല്ലാ വേദഗ്രന്ഥങ്ങളും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടതാണ്. മനുഷ്യരുടെ ആത്മാവ് ഒ ന്നാണെന്നപോലെ വേദഗ്രന്ഥത്തിന്റെ ആത്മാവ്-അദ്ദിക്ര്‍-ഒന്നുതന്നെയാണെന്ന് 16: 43-44; 21: 24 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇത് സര്‍വ്വലോകങ്ങള്‍ക്കുമുള്ള ഒരു ഉ ണര്ത്തല്ലാതെ മറ്റൊന്നുമല്ല എന്ന് 38: 87; 68: 52; 81: 28 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അറബിയിലുള്ള ഖുര്‍ആന്‍ അറബി ഭാഷയില്‍ നിപുണരായവര്ക്കുപോലും വ്യക്തവും സ്പഷ്ടവുമല്ല. എന്നാല്‍ അദ്ദിക്ര്‍ ഏതൊരാള്‍ക്കും വ്യക്തവും സ്പഷ്ടവുമാണ്. ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളി ല്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ലും; ഫുജ്ജാറുകളായ അവരുടെ പട്ടിക നരകക്കുണ്ഠ ത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും; മിഥ്യയൊന്നും കലരാത്ത അജയ്യഗ്രന്ഥമാ യ അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകള്‍ക്ക് വേദനാജനകമായ ദണ്ഡനമാണ് ഉള്ളതെ ന്ന് 41: 41-43 ലും അവര്‍ വായിച്ചിട്ടുണ്ട്. അവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നര കക്കുണ്ഠത്തിലെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെച്ചിട്ടുണ്ടെന്ന് 15: 44 ലും; അദ്ദിക്ര്‍ ഇറക്കപ്പെട്ട പ്രവാചകനോട് 'നീ ഒരു ജിന്ന് ബാധിച്ചവന് തന്നെയാണ്' എ ന്നാണ് മക്കാമുശ്രിക്കുകള്‍ പറഞ്ഞിരുന്നതെന്ന് 15: 6 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിന്റെ സംരക്ഷണമാണ് പ്രപഞ്ചനാഥന് ഏറ്റെടുത്തിട്ടുള്ളതെന്ന് 15: 9 ല്‍ പറഞ്ഞിട്ടുണ്ട് . എന്നാല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികളെന്ന് 8: 22 ല്‍ വിശേഷിപ്പിക്കപ്പെട്ട ഇ ക്കൂട്ടര്‍ ആവര്‍ത്തിച്ച് വായിക്കുക എന്ന് അര്‍ത്ഥം വരുന്ന ഖുര്‍ആന്‍ എന്ന പദം വീണ്ടും വീണ്ടും പറയുകവഴി ഭ്രാന്ത് പറയുന്നു എന്നല്ലാതെ ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടത് അദ്ദിക്ര്‍ ആണെന്ന് അംഗീകരിക്കുകയും ലോകരോട് പറയുകയുമില്ല എന്ന് മാത്രമല്ല, 56: 82 ല്‍ പറഞ്ഞ പ്രകാരം ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരുമാണ്. 4: 163-164; 26: 210-212; 35: 24-25 വിശദീകരണം നോ ക്കുക.