( യാസീന്‍ ) 36 : 71

أَوَلَمْ يَرَوْا أَنَّا خَلَقْنَا لَهُمْ مِمَّا عَمِلَتْ أَيْدِينَا أَنْعَامًا فَهُمْ لَهَا مَالِكُونَ

നിശ്ചയം, അവര്‍ക്ക് നാം നമ്മുടെ കൈകളാല്‍ പണിത് സൃഷ്ടിച്ചുകൊടുത്തി ട്ടുള്ള കന്നുകാലികളില്‍ നിന്നുള്ളവയെ അവര്‍ കാണുന്നില്ലേ? അപ്പോള്‍ അവര്‍ അവയുടെ ഉടമസ്ഥരായിരിക്കുന്നുവല്ലോ.

നിങ്ങളെ ഒറ്റ ആത്മാവില്‍ നിന്ന് സൃഷ്ടിച്ച് അതില്‍ നിന്ന് അതിന്‍റെ ഇണയെ സൃ ഷ്ടിക്കുകയും കന്നുകാലികളില്‍ നിന്ന് നിങ്ങള്‍ക്ക് എട്ട് ഇണകളെ ഇറക്കിത്തരികയും ചെയ്തവന്‍, നിങ്ങളുടെ മാതാവിന്‍റെ വയറുകള്‍ക്കുള്ളില്‍ മൂന്ന് ഇരുട്ടറകള്‍ക്കുള്ളിലായി വിവിധ ഘട്ടങ്ങളില്‍ സൃഷ്ടിച്ചവന്‍; അവനാണ് നിങ്ങളുടെ ഉടമയായ നാഥന്‍, അവനു ള്ളതാണ് രാജാധിപത്യം, അവനല്ലാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ എവിടേക്കാണ് അവനില്‍ നിന്ന് പിന്തിരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് 39: 6 ല്‍ ചോദി ച്ചിട്ടുണ്ട്. 6: 43-44; 7: 205-206; 16: 5-6 വിശദീകരണം നോക്കുക.