( യാസീന്‍ ) 36 : 70

لِيُنْذِرَ مَنْ كَانَ حَيًّا وَيَحِقَّ الْقَوْلُ عَلَى الْكَافِرِينَ

ഇതുകൊണ്ട് ജീവിച്ചിരിക്കുന്ന ഒരുവനെ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടി യും കാഫിറുകളുടെ മേല്‍ വാക്ക് സ്ഥാപിതമാകുന്നതിന് വേണ്ടിയും.

ജീവിച്ചിരിക്കുന്നവരെ മുന്നറിയിപ്പ് നല്‍കുന്നതിനും ഉണര്‍ത്തുന്നതിനും വേണ്ടി അവതരിപ്പിച്ചിട്ടുള്ളതാണ് അദ്ദിക്ര്‍. അതിന് വിരുദ്ധമായി അത് ഉപയോഗപ്പെടുത്തുന്നവ ര്‍ക്ക് എതിരായി അത് വാദിക്കുകയും സാക്ഷിനില്‍ക്കുകയും ചെയ്യുന്നതാണ് എന്ന് 11: 17 ല്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ഞങ്ങള്‍ കാഫിറുകളായിരുന്നു എന്ന് ആത്മാവിനെതിരെ സാ ക്ഷ്യം വഹിക്കുകയും കാഫിറായ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തില്‍ പ്രവേശിപ്പി ക്കപ്പെടുകയും ചെയ്യുന്നതാണ്. 

പ്രവാചകന്‍റെ കാലത്തുള്ള കാഫിറുകള്‍ക്ക് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം ലഭിച്ചിരു ന്നില്ല. പ്രവാചകന്‍ ടിക്കറ്റായ അദ്ദിക്റിലെ സൂക്തങ്ങള്‍ വിശദീകരിക്കുമ്പോള്‍ 74: 49-51 ല്‍ പറഞ്ഞ പ്രകാരം സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ അവര്‍ അതില്‍ നിന്ന് വിരണ്ടോടുകയാണ് ചെയ്തിരുന്നത്. എന്നാല്‍ കഴുത ഭാരം വഹിക്കു ന്നതുപോലെ ഗ്രന്ഥം വഹിക്കുന്ന, 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീ ന്‍ പട്ടികയിലേക്കുള്ള ഫുജ്ജാറുകള്‍ അദ്ദിക്റില്‍ നിന്ന് വിരണ്ടോടുന്നു എന്ന് മാത്രമല്ല, ജീവനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് പകരം മരിച്ചവരുടെ മേല്‍ അറബി ഖുര്‍ആ ന്‍ പാരായണം ചെയ്തുകൊടുക്കുകയാണ് ചെയ്യുന്നത്. 6: 36; 30: 52 -53; 35: 22; 36: 6-7 വി ശദീകരണം നോക്കുക.