( യാസീന്‍ ) 36 : 78
وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ ۖ قَالَ مَنْ يُحْيِي الْعِظَامَ وَهِيَ رَمِيمٌ
നമുക്കതാ അവന്‍ അവന്‍റെ സൃഷ്ടിപ്പിനെ മറന്നുകൊണ്ട് ഉപമ ചമക്കുകയും ചെയ്യുന്നു, അവന്‍ ചോദിക്കുന്നു: എല്ല് നുരുമ്പിക്കഴിഞ്ഞാല്‍ ആരാണ് അതിനെ ജീവിപ്പിക്കുക?
ത്രികാലജ്ഞാനമായ അദ്ദിക്റിനെ വിസ്മരിക്കുകവഴി അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുന്ന തെമ്മാടികളായ കപടവിശ്വാസികളാണ് സൂക്തത്തില്‍ പറഞ്ഞ നയത്തില്‍ ജീവിക്കുന്നത്. പരലോകം കൊണ്ട് വിശ്വസിക്കാത്തവരും ആത്മാവിനെ പരിഗണിക്കാത്ത വരുമായ അത്തരം കാഫിറുകള്‍ ജാടയായി ശരീരം കൊണ്ട് നമസ്കരിച്ചും നോമ്പനുഷ് ഠിച്ചും ഹജ്ജും ഉംറയും ചെയ്തും പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്നവരാണ്. 11: 18 -19; 16: 74; 32: 7-10 വിശദീകരണം നോക്കുക.