( യാസീന്‍ ) 36 : 77

أَوَلَمْ يَرَ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ نُطْفَةٍ فَإِذَا هُوَ خَصِيمٌ مُبِينٌ

മനുഷ്യന്‍ കണ്ടിട്ടില്ലേ, നിശ്ചയം നാം അവനെ സൃഷ്ടിച്ചിട്ടുള്ളത് ഒരു ബീജ ത്തില്‍ നിന്നാണ് എന്ന്; അപ്പോള്‍ അവന്‍ അതാ ഒരു വ്യക്തമായ കുതര്‍ക്കിയാ യിരിക്കുന്നു!

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന, നാഥന്‍റെ കോപത്തിനും ശാപത്തി നും വിധേയരായ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും ത ന്നെയാണ് അല്ലാഹുവിനെ മനുഷ്യരുടെ ഇലാഹും മനുഷ്യരുടെ നാഥനും മനുഷ്യരുടെ രാജാവുമായി അംഗീകരിക്കാത്തത്. അവര്‍ തന്നെയാണ് അദ്ദിക്റിനെ തള്ളിപ്പറയുക എന്ന ത് ഭക്ഷണമാക്കിയിട്ടുള്ളവരും ആത്മാവിനെ പരിഗണിക്കാത്ത അവര്‍ മരണ സമയത്ത് അവരുടെ ആത്മാവിനെതിരെ അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വ ഹിക്കുമെന്ന് 7: 37 ലും, വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും അ വര്‍ വായിച്ചിട്ടുണ്ട്. 8: 22; 9: 67-68; 16: 4; 29: 47-49 വിശദീകരണം നോക്കുക.