إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ
നിശ്ചയം അവന്‍റെ കാര്യമാകുന്നത്, അവന്‍ ഒരുകാര്യം ഉദ്ദേശിച്ചാല്‍ അതി നോട് അവന്‍ പറയലാണ്: 'ഉണ്ടാവുക' എന്ന്, അപ്പോള്‍ അത് ഉണ്ടാവുകയായി.
ആദ്യവും അന്ത്യവുമില്ലാത്ത ഏകാധിപനും സര്‍വ്വാധിപനും സ്വേച്ഛാധിപനുമായ പ്രപഞ്ചനാഥന്‍ കാര്യകാരണബന്ധത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നവനാണ്. വിശ്വാ സികള്‍ അവരുടെ ഏതൊരു കാര്യവും ഏതൊരു ഉദ്ദേശ്യവും നിറവേറ്റിക്കിട്ടുന്നതിന് വേ ണ്ടി അല്ലാഹുവിനെ ആത്മാവുകൊണ്ട് 'സുബ്ഹാന മന്‍ അംറുഹു ഇദാ അറാദ ശൈഅന്‍ അന്‍ യഖൂല ലഹു കുന്‍ ഫയകൂന്‍-ഒരുവന്‍ പരിശുദ്ധനാണ്, അവന്‍ ഒരുകാര്യം ഉദ്ദേ ശിച്ചാല്‍ അതിനോട് അവന്‍ പറയലാണ്: 'ഉണ്ടാവുക' എന്ന്, അപ്പോള്‍ അത് ഉണ്ടാവുക യായി' എന്ന് വാഴ്ത്തുന്നതാണ്. ഏത് രോഗവും സുഖപ്പെടുന്നതിനുവേണ്ടി അവര്‍ 'സു ബ്ഹാന മന്‍ അലാ റജ്ഇഹി ലഖാദിര്‍-ഏതൊരു കാര്യവും അതിന്‍റെ പൂര്‍വിക അവ സ്ഥയിലേക്ക് മാറ്റുവാന്‍ കഴിവുള്ള ഒരുവന്‍ പരിശുദ്ധനാണ്' എന്ന് അല്ലാഹുവിനെ ആ ത്മാവുകൊണ്ട് വാഴ്ത്തുന്നതാണ്. അല്ലാഹുവിന്‍റെ സമ്മതപത്രവും പരിചയും മുഹൈമിനു മായ, അജയ്യവും മിഥ്യകലരാത്ത ഗ്രന്ഥവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്ന സാബീഖീങ്ങള്‍ക്ക് കാര്യകാരണബന്ധത്തിന് അതീതമായി കാര്യങ്ങള്‍ നേടാന്‍ സാധിക്കുന്നതാണ്. 2: 253; 16: 40; 27: 40 വിശദീകരണം നോക്കുക.