( യാസീന്‍ ) 36 : 81
أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَنْ يَخْلُقَ مِثْلَهُمْ ۚ بَلَىٰ وَهُوَ الْخَلَّاقُ الْعَلِيمُ
ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച ഒരുവന്‍ ഇവരെപ്പോലുള്ളവയെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലെന്നോ? അല്ല, അവന്‍ എല്ലാ സൃഷ്ടികളെയും എല്ലാതരം സൃഷ്ടിപ്പും അറിയുന്നവന്‍ തന്നെയാകുന്നു.
വിശ്വാസികള്‍ തിലാവത്തിന്‍റെ സഷ്ടാംഗപ്രണാമത്തില്‍ അല്ലാഹുവിനെ വാഴ്ത്തുന്ന തിന്‍റെ ഭാഗമായി 'സുബ്ഹാനല്‍ ഖല്ലാഖുല്‍ അലീം-എല്ലാ സൃഷ്ടികളെയും എല്ലാത രം സൃഷ്ടിപ്പും അറിയുന്ന ഒരുവന്‍ പരിശുദ്ധനാണ്'-എന്ന് ആത്മാവുകൊണ്ട് വാഴ്ത്തുന്ന താണ്. 7: 205-206; 15: 86; 46: 33 വിശദീകരണം നോക്കുക.