( 37 ) സ്വാഫ്ഫാത്ത്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(37) സ്വാഫ്ഫാത്ത്

വരിവരിയായി അണിനിരക്കുന്നവ എന്ന ഒന്നാം സൂക്തത്തില്‍ നിന്നാണ് സൂറത്തി ന് 'അസ്സ്വാഫ്ഫാത്ത്-അണിചേരുന്നവ' എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാ ജീ വിതത്തിലെ മധ്യഘട്ടത്തിലാണ് ഈ സൂറത്ത് അവതരിച്ചിട്ടുള്ളത്. ആകാശഭൂമികളുടെയും അവക്കിടയിലുള്ളവയുടെയും ഉടമയായ അല്ലാഹുമാത്രമാണ് ഏക ഇലാഹ് എന്ന് സമര്‍ ത്ഥിക്കുന്നതിന് വേണ്ടി പ്രപഞ്ച സംവിധാനത്തെക്കുറിച്ചും മലക്കുകളെക്കുറിച്ചും ജിന്നുക ളെക്കുറിച്ചുമെല്ലാം വിവരിച്ചിട്ടുണ്ട്. വിധിദിവസത്തെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്ന അ ക്രമികള്‍ നരകത്തില്‍ നാളെ പരസ്പരം തര്‍ക്കിക്കുന്നതും പഴിചാരുന്നതുമായ രംഗം വി വരിക്കുന്നുണ്ട്. അല്ലാഹുവിന്‍റെ പ്രത്യേകക്കാരായ അടിമകള്‍ക്ക് അനുഗ്രഹീതമായ സ്വ ര്‍ഗത്തില്‍ ലഭിക്കുന്ന സൗഭാഗ്യങ്ങളും വിഭവങ്ങളും അനുഭൂതികളുമെല്ലാം എടുത്തുദ്ധരിക്കു ന്നുണ്ട്. സ്വര്‍ഗവാസികള്‍ വിധിദിവസത്തെ തള്ളിപ്പറഞ്ഞിരുന്ന അവരുടെ കൂട്ടുകാരെ ന രകത്തിന്‍റെ മധ്യത്തില്‍ കാണുന്ന രംഗം വരച്ചുകാണിച്ചിട്ടുണ്ട്. നരകവാസികളുടെ ഭക്ഷണ മായ 'സഖൂം' വൃക്ഷത്തെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. 

ആദ്യപ്രവാചകന്‍ നൂഹിനെയും അനുയായികളെയും കപ്പലില്‍ രക്ഷപ്പെടുത്തുക യും മറ്റുള്ളവരെ മുക്കിക്കൊല്ലുകയും ചെയ്ത കാര്യവും, ഇബ്റാഹീം സഹനശീലനായ ആദ്യപുത്രന്‍ ഇസ്മാഈലിനെ ബലി അറുക്കാന്‍ തയ്യാറായപ്പോള്‍ പകരം ഒരു ആടിനെ നല്‍കിക്കൊണ്ട് ഇസ്മാഈലിനെ രക്ഷപ്പെടുത്തിയ കാര്യവും വിവരിച്ചിട്ടുണ്ട്. പ്രവാച കന്മാരായ നൂഹ്, ഇബ്റാഹീം, മൂസാ, ഹാറൂന്‍, ഇല്‍യാസ്, ലൂത്ത്, യൂനുസ് തുടങ്ങിയ വരെല്ലാവരും തന്നെ അല്ലാഹുവിന്‍റെ വിശ്വാസികളായ ദാസന്മാരില്‍ പെട്ടവരായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ജിന്നുകളും മനുഷ്യരെപ്പോലെ വിചാരണക്കായി ഹാജരാക്കപ്പെടു ന്നതാണ്. വിശ്വാസികളായ മലക്കുകള്‍ എപ്പോഴും അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരി ക്കുന്നവരും അവന്‍റെ സേവനത്തിനായി സദാ അണിചേരുന്നവരുമാണെന്നും, ശിക്ഷക്കു വേണ്ടി ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന കാഫിറുകള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നതിനെത്തൊ ട്ടെല്ലാം അജയ്യനായ നാഥന്‍ പരിശുദ്ധനാണെന്നും പറഞ്ഞിട്ടുണ്ട്. പ്രവാചകന്മാരായി അ യക്കപ്പെട്ടവരുടെമേല്‍ സമാധാനം നേര്‍ന്നുകൊണ്ടും സര്‍വ്വസ്തുതിയും സര്‍വ്വലോകങ്ങ ളുടെയും ഉടമയായ അല്ലാഹുവിനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടും 182 സൂക്തങ്ങളടങ്ങി യ സൂറത്ത് അവസാനിക്കുന്നു.