( സ്വാഫ്ഫാത്ത് ) 37 : 1

وَالصَّافَّاتِ صَفًّا

വരിവരിയായി അണിനിരക്കുന്നവയാണ് സത്യം.

മലക്കുകളെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. സൂക്തം 165 ല്‍ മലക്കുകള്‍ നിശ്ച യം, ഞങ്ങള്‍ അണിനിരക്കുന്നവര്‍ തന്നെയാണെന്ന് പറഞ്ഞിട്ടുണ്ട്. അഥവാ നാഥന്‍റെ കല്‍പനകള്‍ അനുസരിക്കുന്നതിന് വേണ്ടി മലക്കുകള്‍ സദാ ജാഗരൂകരാണ് എന്നര്‍ത്ഥം. 66: 6 ല്‍ മലക്കുകളെക്കുറിച്ച്, അവരോട് കല്‍പിക്കുന്ന ഒരു കാര്യത്തിലും അവര്‍ അല്ലാ ഹുവിനെ ധിക്കരിക്കുന്നവരാവുകയില്ല, അവരോട് കല്‍പിക്കപ്പെടുന്നതെന്തോ അത് അ വര്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ചിറകുവിടര്‍ത്തി ആകാശത്ത് നിശ്ചലമായി നിലകൊള്ളുന്ന പക്ഷികള്‍ക്ക് സ്വാഫ്ഫാത്ത്-ചിറകുവിടര്‍ ത്തുന്നവ-എന്ന് പറയുന്നു. 35: 1 പ്രകാരം, മലക്കുകള്‍ പക്ഷികളെപ്പോലെ ചിറകുകളോടു കൂടി സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് സൂക്തത്തില്‍ മലക്കുകളെ സ്ത്രീലിംഗത്തില്‍ അ ഭിസംബോധനം ചെയ്തിട്ടുള്ളത്. അത് മലക്കുകള്‍ സ്ത്രീകളായതുകൊണ്ടല്ല, ഭാഷാ പരമായി പക്ഷികളെ സ്ത്രീലിംഗത്തിലാണ് പ്രയോഗിക്കാറുള്ളത് എന്നതുകൊണ്ടാണ്. 19: 64; 53: 26-27; 67: 19 വിശദീകരണം നോക്കുക.