( സ്വാഫ്ഫാത്ത് ) 37 : 101

فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ

അപ്പോള്‍ നാം അവന് സഹനശീലനായ ഒരു പുത്രനെക്കൊണ്ട് സന്തോഷവാ ര്‍ത്ത അറിയിച്ചു.

'സഹനശീലനായ പുത്രന്‍' ഇസ്മാഈല്‍ ആണ്. ഇബ്റാഹീമിന് കുട്ടികളുണ്ടായി രുന്നില്ല, സാറ വന്ധ്യയായിരുന്നു. ഈജിപ്തിലെ ഭരണാധികാരി സമ്മാനിച്ച ഹാജറയിലാ ണ് ആദ്യപുത്രനായ ഇസ്മാഈല്‍ ജനിക്കുന്നത്. തുടര്‍ന്ന് അല്ലാഹുവിന്‍റെ കല്‍പന പ്ര കാരം ഹാജറയെയും ഇസ്മാഈലിനെയും മനുഷ്യവാസമൊന്നുമില്ലാത്ത മക്കയില്‍ കൊ ണ്ടുപോയി താമസിപ്പിക്കുകയാണുണ്ടായത്. അപ്പോഴുള്ള ഇബ്റാഹീമിന്‍റെ പ്രാര്‍ത്ഥന 14: 37 ല്‍ കാണാം. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന വെള്ളം തീര്‍ന്നപ്പോള്‍ ഹാജറ സ്വഫാ- മര്‍വാ കുന്നുകള്‍ക്കിടയില്‍ വെള്ളത്തിന് വേണ്ടി ഓടിയ സംഭവം 2: 158 ല്‍ വിവരിച്ചിട്ടുണ്ട്. ഇബ്റാഹിം ആവര്‍ത്തിച്ച് നാഥനിലേക്ക് തിരിയുന്ന സഹനശീലന്‍ തന്നെയായിരുന്നു എന്ന് 9: 114 ല്‍ പറഞ്ഞിട്ടുണ്ട്. 51: 29 വിശദീകരണം നോക്കുക.