( സ്വാഫ്ഫാത്ത് ) 37 : 103

فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ

അങ്ങനെ അവര്‍ രണ്ടുപേരും സമര്‍പ്പിതരാവുകയും മകനെ അവന്‍ കമഴ്ത്തി ക്കിടത്തുകയും ചെയ്തപ്പോള്‍,

'അവര്‍ രണ്ടുപേരും സമര്‍പ്പിതരായി' എന്നതുകൊണ്ടുദ്ദേശിക്കുന്നത് 'അവര്‍ രണ്ടു പേരും അല്ലാഹു നല്‍കിയ ജീവന്‍ അവനുവേണ്ടിത്തന്നെ ത്യജിക്കാന്‍ തയ്യാറായി' എന്നാ ണ്. മകന്‍റെ മുഖം കണ്ടാല്‍ കത്തിവെക്കാന്‍ സാധിക്കുകയില്ലെന്ന് കരുതിയാണ് അവനെ കമഴ്ത്തിക്കിടത്തിയത്.