( സ്വാഫ്ഫാത്ത് ) 37 : 113

وَبَارَكْنَا عَلَيْهِ وَعَلَىٰ إِسْحَاقَ ۚ وَمِنْ ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِنَفْسِهِ مُبِينٌ

അവന്‍റെ മേലിലും ഇസ്ഹാഖിന്‍റെ മേലിലും നാം അനുഗ്രഹം ചൊരിയുകയു മുണ്ടായി, അവര്‍ രണ്ടുപേരുടെയും സന്തതിപരമ്പരകളില്‍ സുകൃതവാന്മാരു ണ്ട്, ആത്മാവിനോട് വ്യക്തമായി അക്രമം കാണിച്ചവരുമുണ്ട്.

ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരാണ് സുകൃതവാന്മാര്‍. അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്നവരാണ് ആത്മാവിനോട് അക്രമം കാണിച്ചവര്‍. 2: 254; 9: 67-68; 35: 32 വിശദീകരണം നോക്കുക.