( സ്വാഫ്ഫാത്ത് ) 37 : 146

وَأَنْبَتْنَا عَلَيْهِ شَجَرَةً مِنْ يَقْطِينٍ

അവന്‍റെ മേല്‍ നാം വള്ളിയാലുള്ള ഒരു വൃക്ഷം മുളപ്പിച്ചുകൊടുത്തു.

ക്ഷീണിച്ച് പരവശനായ യൂനുസിന് വെള്ളവും ഭക്ഷണവും ലഭിക്കത്തക്കവിധത്തി ലുള്ള തണ്ണിമത്തന്‍റെ വള്ളിയാണ് മുളപ്പിച്ചുകൊടുത്തത്. തണലുകൂടി ലഭിക്കത്തക്കവിധം വള്ളിപ്പടര്‍പ്പ് ഒരു മരം കണക്കെ വളര്‍ത്തിക്കൊടുക്കുകയാണുണ്ടായത്. അതുകൊണ്ടാ ണ് സൂക്തത്തില്‍ 'വള്ളിയാലുള്ള വൃക്ഷം' എന്ന് പറഞ്ഞത്.