( സ്വാഫ്ഫാത്ത് ) 37 : 147

وَأَرْسَلْنَاهُ إِلَىٰ مِائَةِ أَلْفٍ أَوْ يَزِيدُونَ

അവനെ നാം നൂറായിരമോ അല്ലെങ്കില്‍ അതിനെക്കാള്‍ അധികരിച്ചതോ ആയ ജനവിഭാഗത്തിലേക്ക് അയക്കുകയും ചെയ്തു.

'അവനെ നാം നൂറായിരമോ അല്ലെങ്കില്‍ അതിനേക്കാള്‍ അധികരിച്ചതോ' എന്ന് പറഞ്ഞതില്‍ നിന്ന് ത്രികാലജ്ഞാനിയായ അല്ലാഹുവിന് എണ്ണമറിയില്ല എന്നല്ല, മറിച്ച് ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഒരു നാട്ടിലേക്കായിരുന്നു യൂനുസ് നിയോഗിക്കപ്പെട്ടത് എന്നാണ് മനസ്സിലാക്കേണ്ടത്. ഇത്തരം പ്രയോഗങ്ങള്‍ക്ക് ഗ്രന്ഥത്തില്‍ വേറെയും ഉദാ ഹരണങ്ങളുണ്ട്. ജിബ്രീല്‍ എന്ന മലക്ക് പ്രവാചകന്‍ മുഹമ്മദിന്‍റെ ചാരത്തേക്ക് രണ്ട് വി ല്ലോളം അല്ലെങ്കില്‍ അതിലേറെ അടുത്ത് വന്നുനിന്നു എന്ന് 53: 9 ല്‍ പറഞ്ഞിട്ടുണ്ട്.