( സ്വാഫ്ഫാത്ത് ) 37 : 170

فَكَفَرُوا بِهِ ۖ فَسَوْفَ يَعْلَمُونَ

അങ്ങനെ അവര്‍ അതിനെ മൂടിവെക്കുകയാണുണ്ടായത്, അപ്പോള്‍ അവര്‍ അ റിയുകതന്നെ ചെയ്യും.

പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് ഗ്രന്ഥം ക്രോഡീകരിച്ച് ലഭിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ അതിനെ മൂടിവെക്കുന്നവരായിട്ടില്ല. എ ന്നാല്‍ ശിക്ഷ ബാധകമായ കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അല്ലാഹുവി ന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളായ പുരുഷന്മാരും സ്ത്രീ കളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് അദ്ദിക്റിനെ മൂടിവെ ക്കുന്നവരും തള്ളിപ്പറയുന്നവരുമാണ്. അതിന്‍റെ ഭവിഷ്യത്താണ് 2: 85; 5: 33 സൂക്തങ്ങളി ല്‍ പറഞ്ഞ പ്രകാരം അവര്‍ ലോകത്തെല്ലായിടത്തും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന നിന്ദ്യതയും പരലോകത്ത് ലഭിക്കാന്‍ പോകുന്ന അതികഠിനമായ ശിക്ഷയും. 2: 99; 6: 26; 9: 5, 28, 125 വിശദീകരണം നോക്കുക.