( സ്വാഫ്ഫാത്ത് ) 37 : 61

لِمِثْلِ هَٰذَا فَلْيَعْمَلِ الْعَامِلُونَ

അപ്പോള്‍ ഇതുപോലെയുള്ളതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നവര്‍ പ്രവര്‍ത്തി ച്ചുകൊണ്ടിരിക്കേണ്ടത്.

സ്വര്‍ഗവാസികളുടെ സംഭാഷണവും നരകത്തിലുള്ളവരുമായുള്ള അഭിസംബോ ധനവും ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വര്‍ഗം പണിയുന്ന പ്രവര്‍ത്തനങ്ങളിലാണ് വിശ്വാ സികള്‍ ഏര്‍പ്പെടേണ്ടത് എന്നാണ് നാഥന്‍ പറയുന്നത്. നിഷ്പക്ഷവാനായ അല്ലാഹു ഒ രാള്‍ക്കും സ്വര്‍ഗ്ഗമോ നരകമോ നല്‍കുകയില്ല, അത് ഓരോരുത്തരും സ്വയം പണിയുന്നതാണ്. ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികള്‍ക്കും പ്രജ്ഞയറ്റ അവരുടെ അനുയായികള്‍ക്കും നാലാം ഘട്ടത്തില്‍ ഇവിടെ സ്വര്‍ഗം പണിയാത്തതിനാല്‍ അവര്‍ സമ്പാദിച്ച നരകമാണ് ലഭിക്കുക എന്ന് 2: 286; 9: 81-82 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 133-136; 98: 7-8 വിശദീകരണം നോക്കുക.