( സ്വാഫ്ഫാത്ത് ) 37 : 97

قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ

അവര്‍ പറഞ്ഞു: നിങ്ങള്‍ അവനുവേണ്ടി ഒരു നിര്‍മ്മാണം നടത്തുക, അങ്ങനെ നിങ്ങള്‍ അവനെ ജ്വലിക്കുന്ന തീകുണ്ഠത്തില്‍ എറിയുക!

അങ്ങനെ അവര്‍ ഇബ്റാഹീമിനെ കരിക്കുന്നതിനുവേണ്ടി ഒരു വലിയ തീകുണ്ഠം നിര്‍മ്മിച്ചു. അതിനുവേണ്ടി അവിടെയുണ്ടായിരുന്ന എല്ലാവീട്ടുകാരും വിറക് നേര്‍ച്ചയായി നീക്കിവെക്കുകയായിരുന്നു. 21: 59-69; 29: 24-25 വിശദീകരണം നോക്കുക.