( സ്വാഫ്ഫാത്ത് ) 37 : 98
فَأَرَادُوا بِهِ كَيْدًا فَجَعَلْنَاهُمُ الْأَسْفَلِينَ
അങ്ങനെ അവന്റെ കാര്യത്തില്‍ അവര്‍ ഒരു തന്ത്രം മെനയാന്‍ ഉദ്ദേശിച്ചു, എ ന്നാല് നാം അവരെയാണ് താഴ്ന്നവരില്‍ താഴ്ന്നവരാക്കിയത്.
എക്കാലത്തും സത്യത്തിനെതിരില്‍ തന്ത്രം മെനയുന്നവരെ അല്ലാഹു താഴ്ത്തിക്കെ ട്ടിയിട്ടുണ്ട്. ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ വന്നുകിട്ടിയി ട്ട് ആത്മാവിനെ ശുദ്ധീകരിക്കാത്ത ഫുജ്ജാറുകള്‍ തന്നെയാണ് താഴ്ന്നവരില്‍ താഴ്ന്നവ രും ദീനിനെ കളവാക്കുന്നവരും. 4: 115; 17: 70; 21: 70; 95: 4-6 വിശദീകരണം നോക്കുക.