( 38 ) സ്വാദ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(38) സ്വാദ്

ഒന്നാം സൂക്തത്തിന്‍റെ ആദ്യത്തില്‍ നിന്നാണ് സ്വാദ്-സംഭവചരിത്രങ്ങള്‍ വിശദീ കരിക്കുന്ന ഗ്രന്ഥം-എന്ന ആശയമുള്ള സൂറത്തിന്‍റെ നാമം വന്നിട്ടുള്ളത്. പ്രവാചകന്‍റെ മ ക്കാജീവിതത്തില്‍ പരസ്യപ്രബോധനം ആരംഭിച്ച ഘട്ടത്തില്‍ അവതരിപ്പിച്ചിട്ടുള്ളതാണ് ഇത്. ഹൃദയത്തിന്‍റെ ഭാഷയില്‍ അനുസ്മരിപ്പിക്കുന്ന ഗ്രന്ഥം വന്നുകിട്ടുമ്പോള്‍ പ്രവാച കന്‍റെ കാലത്തെന്നപോലെ എക്കാലത്തുമുള്ള കാഫിറുകളും അതിനെ പുഛിച്ചുതള്ളുന്ന വരാണ് എന്നും അവര്‍ കാഫിറായ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തില്‍ പോകേണ്ടവ രാണ് എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദാവൂദ്, സുലൈമാന്‍, അയ്യൂബ്, ഇബ്റാഹീം, ഇസ്ഹാഖ,് യഅ്ഖൂബ്, ഇസ്മാഈല്‍, അല്‍യസഅ്, ദുല്‍കിഫ്ലി തുടങ്ങിയ അല്ലാഹു അവന്‍റെ ദൗത്യത്തിനുവേണ്ടി തെരഞ്ഞെടു ത്ത പ്രവാചകന്മാരുടെ സ്വഭാവവൈശിഷ്ട്യങ്ങളും പുണ്യകര്‍മ്മങ്ങളും ഇഹപര ജീവിത വിജയം വരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഗുണപാഠം നല്‍കുന്നതിന് വേണ്ടി വിവരിച്ചിട്ടു ണ്ട്. ഗ്രന്ഥത്തെ ത്രാസ്സായി ഉപയോഗപ്പെടുത്തി ജീവിക്കുന്ന, വിചാരണയില്ലാതെ സ്വര്‍ ഗത്തില്‍ പോകുന്നവര്‍ക്കുവേണ്ടി സ്വര്‍ഗത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെട്ട് കിടക്കുകയാ ണെന്നും അവര്‍ക്ക് ആ സ്വര്‍ഗത്തില്‍ ലഭിക്കുന്ന അനുഗ്രഹങ്ങളും അനുഭൂതികളും എന്തെല്ലാമാണെന്നും വിവരിച്ചിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ അവഗണിച്ച് ജീ വിക്കുന്ന മുന്‍ഗാമികളെയും അവരെ അന്ധമായി പിന്‍പറ്റുന്ന പിന്‍ഗാമികളെയും നരക ക്കുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടുമ്പോഴുള്ള രംഗം വിശദീകരിക്കുന്നതോടൊപ്പം, അവര്‍ ഇവി ടെ തെറിച്ചവരെന്ന് കണക്കാക്കിയിരുന്ന, അദ്ദിക്റിനെ പിന്‍പറ്റി ജീവിച്ചിരുന്ന ഒറ്റപ്പെട്ട വിശ്വാസികളെ നരകത്തില്‍ കാണുന്നില്ലല്ലോ എന്ന് പരിഭവിക്കുന്ന രംഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ആദമിനെയും പിശാചിനെയും സംബന്ധിച്ച സംഭവങ്ങള്‍ പരാമര്‍ശിക്കുന്ന ഏഴ് സൂറത്തുകളിലൊന്നായ ഇതില്‍ പിശാചിനെക്കൊണ്ടും മനുഷ്യരില്‍ നിന്ന് അവനെ പിന്‍ പറ്റുന്നവരെക്കൊണ്ടും മുഴുവനും നരകക്കുണ്ഠം ഞാന്‍ കുത്തിനിറക്കും എന്നതാണ് സ ത്യവചനമെന്ന് പറഞ്ഞിട്ടുണ്ട്. മൊത്തം മനുഷ്യര്‍ക്കുള്ള നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുന്നതിന്ന് യാതൊരു പ്രതിഫലവും വാങ്ങരുതെന്നും പറയുന്നത് പ്ര വര്‍ത്തിക്കാത്ത പുറംപൂച്ച് പറയുന്നവനാകരുതെന്നും പ്രവാചകനോടും വിശ്വാസികളോടും കല്‍പിക്കുന്നുണ്ട്. സര്‍വ്വലോകരെയും മുന്നറിയിപ്പ് നല്‍കാനുള്ള ഗ്രന്ഥത്തിന്‍റെ പ്രവചന ങ്ങള്‍ സമീപകാലത്തുതന്നെ അഥവാ ഐഹിക ലോകത്തുതന്നെ നടപ്പില്‍ വരുമെന്ന് മു ന്നറിയിപ്പ് നല്‍കിക്കൊണ്ട് 88 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.