أَمْ لَهُمْ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ فَلْيَرْتَقُوا فِي الْأَسْبَابِ
അതോ, ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളതിന്റെയും ആധിപത്യം അവര്‍ക്കാണോ? അങ്ങനെയെങ്കില്‍ അവര്‍ പടിപടിയായി കയറിവരട്ടെ!
ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ള സര്‍വ്വ വസ്തുക്കളുടെയും നാഥനായ നിഷ്പക്ഷവാനായ അല്ലാഹുവിന്റെ സിംഹാസനം സ്വര്‍ഗത്തിലാണുള്ളത്. അപ്പോള്‍ അത് വശത്താക്കാന്‍ അവര്‍ക്ക് സാധിക്കുമെങ്കില്‍ ഒരു ഗോവണിവെച്ച് അതിന്മേല് പിടിച്ച് ക യറിവരട്ടെ എന്നാണ് കാഫിറുകളോട് പറയുന്നത്. അദ്ദിക്ര്‍ സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേ ക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടിപ്പോകാത്ത പാശമാണെന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട് എന്നിരിക്കെ പൊട്ടിപ്പോകാത്ത പ്രസ്തുത പാശത്തിന്മേല് പിടി ച്ചുകൊണ്ടല്ലാതെ ഒരാള്‍ക്കും സ്വര്‍ഗത്തില്‍ എത്തിപ്പെടാന്‍ സാധ്യമല്ലതന്നെ. 3: 101-103; 22: 15; 31: 22 വിശദീകരണം നോക്കുക.