( സ്വാദ് ) 38 : 9

أَمْ عِنْدَهُمْ خَزَائِنُ رَحْمَةِ رَبِّكَ الْعَزِيزِ الْوَهَّابِ

അതല്ല, അജയ്യനും അത്യുദാരനുമായ നിന്‍റെ നാഥന്‍റെ കാരുണ്യത്തിന്‍റെ ഖജ നാവുകള്‍ ഇവരുടെ പക്കലാണെന്നോ?

കാരുണ്യം എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. നിഷ്പക്ഷവാനായ നാ ഥനെ നിഷേധിക്കുന്ന കാഫിറുകളല്ല അത് ആര്‍ക്കൊക്കെ നല്‍കണം എന്ന് തീരുമാനി ക്കുന്നത്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് ജാതി-മത ഭേദമ ന്യേ ഏതൊരാള്‍ക്കും സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായി ഉപയോഗ പ്പെടുത്താവുന്നതാണ്. 10: 58; 11: 118-119; 20: 114 വിശദീകരണം നോക്കുക.