( സ്വാദ് ) 38 : 11
جُنْدٌ مَا هُنَالِكَ مَهْزُومٌ مِنَ الْأَحْزَابِ
വിവിധ സംഘങ്ങളില്‍ നിന്നുള്ള പരാജയപ്പെടാന്‍ പോകുന്ന ഒരു സൈന്യവിഭാ ഗമാണ് അവിടെയുള്ളത്.
പ്രവാചകനെ എതിര്‍ക്കുന്ന കാര്യത്തില്‍ കാഫിറുകള്‍ ഒറ്റക്കെട്ടായിരുന്നുവെങ്കിലും അവര്‍ പരസ്പരം കുടുംബ-ഗോത്രമഹിമകളില്‍ അകപ്പെട്ട് ഭിന്നിപ്പിലായിരുന്നു. അതുകൊ ണ്ടുതന്നെ അവര്‍ പരാജയപ്പെടാനുള്ളവരാണെന്നാണ് അല്ലാഹു പറയുന്നത്. അല്ലാഹു വിന്റെ ഏക സംഘത്തില്‍ പെടാതെ വിവിധ സംഘങ്ങളില്‍ പെട്ട ഏതൊരുവനും സാക്ഷി യായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതിരുന്നാല്‍ അവനോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകക്കുണ്ഠമാണെന്ന് 11: 17 ല്‍ പറഞ്ഞിട്ടുണ്ട്. 2: 113; 8: 62-63; 40: 4-5 വിശദീകരണം നോക്കുക.