( സ്വാദ് ) 38 : 17

اصْبِرْ عَلَىٰ مَا يَقُولُونَ وَاذْكُرْ عَبْدَنَا دَاوُودَ ذَا الْأَيْدِ ۖ إِنَّهُ أَوَّابٌ

അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിന്‍റെ മേല്‍ നീ ക്ഷമ കൈകൊള്ളുക, അധി കാരസ്ഥനായ നമ്മുടെ അടിമ ദാവൂദിനെ നീ ഓര്‍ക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുക, നിശ്ചയം അവന്‍ ആവര്‍ത്തിച്ച് നമ്മിലേക്ക് ആവാഹിക്കുന്നവനായി രുന്നു.

ചക്രവര്‍ത്തിയായ ദാവൂദിന് അധികാരവും കയ്യൂക്കുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം എപ്പോഴും അല്ലാഹുവിനെ ആശ്രയിക്കുന്നവനും 'അല്ലാഹ്' എന്ന സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി സങ്കീര്‍ത്തനങ്ങളില്‍ കഴിഞ്ഞ് കൂടുന്നവനുമായിരുന്നു. 3: 91; 4: 140; 9: 112-114 വിശദീകരണം നോക്കുക.