( സ്വാദ് ) 38 : 16

وَقَالُوا رَبَّنَا عَجِّلْ لَنَا قِطَّنَا قَبْلَ يَوْمِ الْحِسَابِ

അവര്‍ പറയുകയും ചെയ്യുന്നു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്കുള്ള വിഹിതം വിചാരണാനാളിന് മുമ്പുതന്നെ ഞങ്ങള്‍ക്ക് വേഗത്തിലാക്കിത്തരേണമേ!

ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അല്ലാഹുവില്‍ നിന്നുള്ള സത്യമാണെന്നുണ്ടെങ്കില്‍ അതില്‍ പറയുന്ന ശിക്ഷ ഇവിടെവെച്ചുതന്നെ ഞങ്ങളുടെമേല്‍ വന്ന് ഭവിച്ചുകൊള്ളട്ടെ എന്ന നയത്തിലുള്ള ജീവിതമാണ് അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് തള്ളിപ്പറയുന്ന കെട്ടജനത ഇ ന്ന് ലോകത്തെവിടെയും നയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും ദുഷിച്ച ജീവി എന്ന് 8: 22 ല്‍ വിശേഷിപ്പിക്കപ്പെട്ട ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഈ യഥാര്‍ത്ഥ ഭ്രാന്തന്മാര്‍ ഈസാ രണ്ടാമതുവന്ന് ലോകത്ത് മൊത്തം ഇ സ്ലാം നടപ്പില്‍ വരുമ്പോള്‍ കല്ലും മരവും 'എന്‍റെ പിന്നില്‍ ഒരു കാഫിറുണ്ട,് അവനെ പി ടിച്ച് കൊല്ലുക' എന്ന് പറഞ്ഞ് അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടാന്‍ അര്‍ഹരായിക്കൊണ്ടിരിക്കുകയാണ്. 2: 254; 34: 19-20; 37: 176-178 വിശദീക രണം നോക്കുക.